19 August, 2024 10:16:11 AM


ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ



വെള്ളറട : ആറാട്ടുകുഴിയില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ മരിച്ചു. ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുകര വിളാകത്ത് വീട്ടില്‍ ശ്രീജയുടെ മകന്‍ സുധീഷ് (28), കരിമഠം കോളനിയില്‍ അനന്തു (30) എന്നിവരാണ് മരിച്ചത്. ആറാട്ടുകുഴി സ്വദേശി ജഗന്‍ദേവ് (35)ഗുരുതര പരിക്കുകളോടെ കാരക്കോണം മെഡിക്കല്‍ കോളജ് ആ​ശുപത്രിയിൽ ചികിത്സയിലാണ്.


വെള്ളറടയില്‍ നിന്നും കടുക്കറ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയും എതിര്‍ ദിശയില്‍ നിന്ന് വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കിലുണ്ടായിരുന്ന മൂന്നു പേരേയും ഗുരുതര പരിക്കുകളോടെ കാരക്കോണം മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിച്ചുവെങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹങ്ങൾ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ടോറസ് ലോറി വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രിയയാണ് അനന്തുവിന്റെ ഭാര്യ. മക്കള്‍: ആരദ്(3), ആദിയ(1). 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K