20 August, 2024 10:31:34 AM


തിരുവനന്തപുരത്ത് അജ്ഞാത വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം



തിരുവനന്തപുരം: കല്ലമ്പലം ദേശീയ പാതയില്‍ അജ്ഞാത വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം. ചിറയിന്‍കീഴ് മുടപുരം സ്വദേശി വിനോദ്(43)ആണ് മരിച്ചത്. നാവായികുളം ഐ ഒ ബി ബാങ്കിന് മുന്‍വശം അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. വിനോദിനെ വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോകുകയായിരുന്നു. റോഡില്‍ ഒരു യുവാവ് കിടക്കുന്നതായി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. പൊലീസ് എത്തുമ്പോഴേക്കും വിനോദ് മരിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944