20 August, 2024 11:09:53 AM


മുതലപ്പൊഴിയിൽ ഇന്നും അപകടം; രണ്ട് വള്ളങ്ങള്‍ മറിഞ്ഞു



തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. രണ്ട് വള്ളങ്ങൾ രാവിലെ മറിഞ്ഞു. വള്ളങ്ങളിലുണ്ടായിരുന്ന ഏഴ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. രാവിലെ ആറരയോടെയാണ് ആദ്യ വള്ളം മറിഞ്ഞത്. ഒരു മണിക്കൂറിന് പിന്നാലെ രണ്ടാമത്തെ വള്ളവും മറിഞ്ഞു. പെരുമാതുറയിലെയും പുതുക്കുറിച്ചിയിലെയും വള്ളങ്ങളാണ് മറിഞ്ഞത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921