20 August, 2024 06:59:18 PM


കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദിക്കാന്‍ ശ്രമം; പ്രതികള്‍ അറസ്റ്റില്‍



തിരുവനന്തപുരം: തിരുവനന്തപുരം ചിറയിന്‍കീഴില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. ചിറയിന്‍കീഴ് എരുമക്കാവ് സ്വദേശി സംഗീത്, അടിക്കലം സ്വദേശി കൃഷ്ണപ്രസാദ്, നഗരൂര്‍ സ്വദേശി വിഷ്ണുപ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം.

ഇന്നോവ കാറിലെത്തിയ സംഘം യാത്രക്കാരും വനിതാ കണ്ടക്ടറും ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ വെച്ച് ഹീനമായ രീതിയില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ എസ് ജയകുമാറിനെ അസഭ്യം പറയുകയും അരമണിക്കൂറോളം കെഎസ്ആര്‍ടിസി ബസ്സിനെ തടഞ്ഞിടുകയും ചെയ്തു. ആറ്റിങ്ങല്‍ യൂണിറ്റിലെ ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. എസ് ജയകുമാര്‍ ഡ്രൈവറും കെ സിന്ധു കണ്ടക്ടറുമായുള്ള ബസിന്റെ ലൈറ്റ് ഇടിച്ചു തകര്‍ക്കുകയും ചെയ്തു. ചിറയിന്‍കീഴ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിഎസ് വിനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K