25 August, 2024 10:49:21 AM
പനി ബാധിച്ച് വിവാഹദിനത്തിൽ ആശുപത്രിയിൽ; നവവധു മരിച്ചു
വയനാട്: പനിയെ തുടർന്ന് വിവാഹദിനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു മരിച്ചു. അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്പതികളുടെ മകൾ ഷഹാന ഫാത്തിമ (21) ആണ് മരിച്ചത്. ഈ മാസം 11ന് ആണ് ഷഹാനയും വൈത്തിരി സ്വദേശി അർഷാദും തമ്മിലുള്ള നിക്കാഹ് നടന്നത്.
വിവാഹത്തിനു മുൻപ് ചെറിയ പനിയും മറ്റുമുണ്ടായിരുന്ന ഷഹാനയെ ചടങ്ങിനു ശേഷം പനി ശക്തമായതോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയാണ് അന്ത്യം. സഹോദരങ്ങൾ; ഷിബ്ലി ഷെരീഫ്, ഷാഫിഹ ഷെറിൻ.