25 August, 2024 05:43:08 PM


മുകേഷിനെതിരെ ആരോപണവുമായി കാസ്റ്റിംഗ് ഡയറക്ടർ ടെസ ജോസഫ്



കൊല്ലം: നടനും എംഎൽഎ യുമായ മുകേഷിനെതിരെ ആരോപണം. ആരോപണവുമായി കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫ് രംഗത്ത്. വളരെ ഗുരുതരമായ ആരോപണമാണ് സിനിമ പ്രവർത്തക മുകേഷിനെതിരെ ആരോപിച്ചിട്ടുള്ളത്. നേരത്തെ ഈ വിഷയം ചർച്ചയായതാണ് എങ്കിലും ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി ടെസ് ജോസഫ് വ്യക്തമാക്കി. അതേസമയം പരാതിയുമായി വന്നാൽ മുകേഷിനെ ഇത് അഴിക്കുള്ളിലാക്കുമെന്ന് സംശയമില്ല. മുകേഷ് തന്നെ മുറിയിലേക്ക് വിളിപ്പിച്ചു എന്നതാണ് നിലവിൽ മുകേഷിനെതിരെയുള്ള ആരോപണം. അതേസമയം ഹേമ കമ്മിറ്റ റിപ്പോർട്ട് പുറത്തു വന്നതിന് ശേഷം സിനിമ മേഖലയിലെ പ്രമുഖർക്കെതിരെ ആരോപണങ്ങൾ ഉയർന്നു വരുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K