27 August, 2024 08:13:27 PM


തിരുവനന്തപുരത്ത് നിന്നും കാണാതായ മൂന്ന് കുട്ടികളും തിരികെയെത്തി



തിരുവനന്തപുരം: പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും കാണാതായ മൂന്ന് കുട്ടികളും തിരികെയെത്തി. ക്ലാസിൽ പങ്കെടുക്കാനായി സ്കൂൾ ബസിലെത്തിയ കുട്ടികൾ ക്ലാസിൽ കയറിയിരുന്നില്ല. 12.30ന്റെ ക്ലാസിൽ പങ്കെടുക്കാനായി എത്തിയ കുട്ടുകളെയാണ് കാണാതായത്. തുടർന്ന് സ്കൂൾ അധികൃതർ വിവരം രക്ഷിതാക്കളെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കുട്ടികൾ സ്കൂളിലേക്ക് തിരികെ വരികയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K