27 August, 2024 08:32:40 PM


കാട്ടാക്കട ടൗണിൽ അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് അമ്മക്കും കൈക്കുഞ്ഞിനും ഗുരുതര പരിക്ക്



തിരുവനന്തപുരം: കാട്ടാക്കട ടൗണിൽ കാർ ഇടിച്ച് ഗുരുതര പരിക്കേറ്റ് അമ്മയും കൈക്കുഞ്ഞിനും ചികിത്സയിൽ. നെടുമങ്ങാട് സ്വദേശികൾ സഞ്ചരിച്ച കാർ അമിത വേഗത്തിൽ എത്തി ഇവരെ ഇടിക്കുകയായിരുന്നു. കാട്ടാക്കട മുതിയവിള സ്വദേശികളായ അമ്മയും കുഞ്ഞുമാണ് അപകടത്തിൽപെട്ടത്. ഇന്ന് ഉച്ചക്ക് 12.45 ഓടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ അമ്മയും കുഞ്ഞും റോഡിലേക്ക് വീണു. ഇരുവർക്കും തലയ്ക്കാണ് പരിക്കേറ്റത്. കുഞ്ഞിന്‍റെ അവസ്ഥ വളരെ ഗുരുതരമെന്ന് സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945