28 August, 2024 10:35:49 AM


കൊല്ലം കടയ്ക്കലിൽ ബസ് തട്ടി റോഡിൽ വീണ ബൈക്ക് യാത്രികന് ദാരുണാന്ത്യം



കൊല്ലം: കൊല്ലം കടയ്ക്കലിൽ ബസ് തട്ടി ബൈക്ക് യാത്രികന് ദാരുണാന്ത്യം. ബസ് തട്ടി റോഡിൽ വീണ 50കാരന് മുകളിലൂടെ ടിപ്പർ കയറിയിറങ്ങുകയായിരുന്നു. കല്ലുതേരി സ്വദേശി സക്കീർ ഹുസൈൻ ആണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. സക്കീർ ഹുസൈൻ സഞ്ചരിച്ച ബൈക്കിന് പിന്നിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് സക്കീർ ഹുസൈൻ ടിപ്പറിന് അടിയിലേക്ക് വീഴുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950