04 September, 2024 05:57:50 PM
തൃശൂരില്‍ എച്ച് 1 എന്‍ വണ്‍ 1 ബാധിച്ച് 62 കാരി മരിച്ചു
തൃശൂർ: എറവ് സ്വദേശിനി എച്ച്1എൻ1 ബാധിച്ചു മരിച്ചു. ജൂബിലി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മീന (62) ആണു മരിച്ചത്.സംസ്ഥാനത്ത് മഴ കടുത്തതിനൊപ്പം വിവിധതരം പനികളും പിടിമുറുക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വീണ്ടം എച്ച്1 എൻ 1 പടരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. മലപ്പുറം ജില്ലയിലെ വണ്ടൂർ, പെരിന്തൽമണ്ണ, കുറ്റിപ്പുറം, എടപ്പാൾ, തവനൂർ,പൊന്നാനി തുടങ്ങിയ മേഖലകളിൽ എച്ച് വൺ എൻ വൺ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്‍ഫ്‌ളുവന്‍സ വിഭാഗത്തില്‍പ്പെട്ട വൈറസ് പനിയാണ് എച്ച്1 എന്‍1. വായുവിലൂടെ പകരുന്ന വൈറസാണിത്. സാധാരണ വൈറല്‍ പനിക്കു സമാനമാണ് എച്ച്1 എന്‍1 പനിയുടെ ലക്ഷണങ്ങള്‍. ചില സാഹചര്യങ്ങളില്‍ 100 ഡിഗ്രിക്കു മുകളില്‍ പനി വരാം. കൂടാതെ ചുമ, തൊണ്ടവേദന, ശ്വാസതടസം, ചുമയ്ക്കുമ്പോള്‍ രക്തം തുപ്പുന്ന അവസ്ഥ, ശരീരവേദന, ഛര്‍ദ്ദി എന്നിവ ഉണ്ടാകുന്നു.
പനി ബാധിച്ച 10 ശതമാനം ആളുകളില്‍ ശക്തമായ ലക്ഷണങ്ങള്‍ ഉണ്ടാകാം. ഇവരില്‍ അസാധാരണമായ പനി, ശ്വാസംമുട്ടല്‍ എന്നിവയൊക്കെ കാണാന്‍ സാധിക്കും. എന്നാല്‍ മറ്റുള്ളവരില്‍ ലക്ഷണങ്ങള്‍ വളരെ സാധാരണമാണ്. രോഗത്തിന് ഫലപ്രദമായ ചികിത്സ നിലവില്‍ വൈദ്യശാസ്ത്രത്തിലുണ്ട്.