24 January, 2024 10:30:52 AM
മലപ്പുറത്ത് മദ്യപിച്ച് വാഹനമോടിച്ച് എഎസ്ഐ; പൊലീസിലേല്‍പിച്ച് നാട്ടുകാര്‍
മലപ്പുറം: മലപ്പുറത്ത് മദ്യപിച്ച് വാഹനമോടിച്ച എഎസ്ഐക്കെതിരെ കേസ്. കാറിലിടിച്ച ശേഷം പൊലീസ് വാഹനം നിർത്താതെ പോകുകയായിരുന്നു. എഎസ്ഐയെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപിച്ചത്. മലപ്പുറം സ്റ്റേഷനിലെ എഎസ്ഐ ഗോപിമോഹനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്.
ഇന്നലെ രാത്രിയാണ് സംഭവം. മൂന്ന് യുവാക്കള്‍ സഞ്ചരിച്ച കാറില്‍ പൊലീസ് വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഇവര്‍ പൊലീസ് വാഹനത്തിന് പിന്നാലെ പോയി. അതിന് മുന്‍പ് ഇതേ പൊലീസ് വാഹനം ബൈക്കിലിടിക്കാന്‍ ശ്രമമുണ്ടായെങ്കിലും ഇടിച്ചില്ല. ബൈക്കുകാരന്‍ പൊലീസ് വാഹനത്തിന് പിന്നാലെ പോയി. തുടര്‍ന്ന് മങ്കടയില്‍ വെച്ചാണ് കാറുമായി ഇടിച്ചത്.
നാട്ടുകാര്‍ കൂടി പരിശോധിച്ചപ്പോള്‍ വാഹനത്തിനുള്ളില്‍ മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു ഗോപിമോഹന്‍. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മങ്കട പൊലീസ് സ്ഥലത്തെത്തിയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.