30 November, 2024 05:30:36 PM


വിവാഹാഭ്യർഥന നിരസിച്ചു; യുവാവ് കല്ലുകൊണ്ട് തലയ്‌ക്കടിച്ച പെൺകുട്ടിയുടെ പിതാവിന് ദാരുണാന്ത്യം



തിരുവനന്തപുരം : വിവാഹ അഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയുടെ അച്ഛനെ യുവാവ്  തലയ്ക്ക് അടിച്ചു കൊന്നു. കിളിമാനൂർ സ്വദേശി ബിജു (40) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കൊല്ലം മടത്തറ സ്വദേശിയായ പ്രതി രാജീവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 17 ന് രാത്രിയാണ് ബിജുവിനെ തലയ്ക്ക് അടിച്ചത്. വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ ദേഷ്യത്തിലായിരുന്നു മർദ്ദനം.  മർദ്ദനത്തിൽ നിലത്ത് വീണ ബിജുവിനെ യുവാവ് പാറക്കല്ല് ഉപയോഗിച്ച് തലക്ക് അടിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം. പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ അന്ന് തന്നെ പൊലീസ് പിടികൂടിയിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K