25 November, 2024 04:19:02 PM


ഗുരുവായൂരിൽ മദ്യലഹരിയിൽ അച്ഛനും മകനും തർക്കം; അച്ഛനെ മകൻ വെട്ടി



തൃശൂർ: ഗുരുവായൂരിൽ മദ്യ ലഹരിയിൽ അച്ഛനും മകനും തമ്മിലുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചു. ഇരുവരും തമ്മിലുണ്ടായ തർക്കത്തിൽ മകൻ അച്ഛനെ വെട്ടുകയായിരുന്നു. ഗുരുവായൂർ നെന്മിനി പുതുക്കോട് വീട്ടിൽ ഉണ്ണികൃഷ്ണനാണ് വെട്ടേറ്റത്. 60 വയസുണ്ട്. മകൻ സുഭാഷിനുമായുണ്ടായ വാക്ക് തർക്കത്തിനിടെ ഉണ്ണികൃഷ്ണന് തലയ്ക്ക് പുറകിലാണ് വെട്ടേറ്റത്. പരിക്കേറ്റ ഉണ്ണികൃഷ്ണനെ ചാവക്കാട് ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, സംഭവത്തിൽ പൊലീസ് കേസെടുത്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 939