28 January, 2024 07:20:46 PM
പോക്സോ: ഏലപ്പാറ സ്വദേശി യുവാവ് ഈരാറ്റുപേട്ടയിൽ അറസ്റ്റിൽ
ഈരാറ്റുപേട്ട : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പീരുമേട് എലപ്പാറ ഗ്ലെൻമേരി ഭാഗത്ത് ചൂരവേലിൽ വീട്ടിൽ എബിൻ സി.എ (20) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു.
പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടി കൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ ഉമറുൾ ഫറൂഖ് എം.റ്റി യുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.