29 January, 2024 04:53:50 PM


യുപിയിൽ ഗവ. കോളജ് അധ്യാപകനെ മുറിയിൽ പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തി



കാൺപൂർ: യുപിയിൽ ഗവ. കോളജ് അധ്യാപകനെ മുറിയിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്നു. കാൺപൂരിൽ ഞായറാഴ്ചയായിരുന്നു സംഭവം. ദയാറാം എന്ന അധ്യാപകനാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തിൽ പ്രതിയായ സഞ്ജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സഞ്ജീവും സഹായികളും ചേർന്ന് തന്നെ ഒരു മുറിയിൽ പൂട്ടിയിട്ട് തീയിട്ടതായി ദയാറാം തന്റെ സഹോദരനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. എന്നാൽ സഹോദരൻ പൊലീസുമായി എത്തിയപ്പോഴേക്കും ദയാറാം പൊള്ളലേറ്റ് മരിച്ചിരുന്നു. മുറിയിലെ സാധനങ്ങളെല്ലാം പൂർണമായും കത്തിനശിച്ച നിലയിലായിരുന്നു.

സഞ്ജീവിനെ കൂടാതെ ദയാറാമിന്റെ സഹോദരഭാര്യയുൾപ്പെടെ നാല് പേർക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. അധ്യാപകന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K