30 January, 2024 07:17:58 PM
പൊൻകുന്നത്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ
പൊൻകുന്നം : യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് തെക്കേത്തുകവല ഭാഗത്ത് , വരവുകാലായിൽ വീട്ടിൽ മണിക്കുട്ടൻ എന്ന് വിളിക്കുന്ന രതീഷ് വി.ജി (39) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം രാത്രി 8.30 മണിയോടുകൂടി ചിറക്കടവ് കളമ്പുകാട്ട് കവല ഭാഗത്ത് വെച്ച് ബൈക്കിൽ വരികയായിരുന്ന ചിറക്കടവ് കൊട്ടടിക്കുന്ന് സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും, കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. രതീഷിന് സ്ഥിരമായി ഉണ്ടായിരുന്ന തടിപ്പണി നഷ്ടപ്പെടാൻ ഇടയായത് യുവാവ് കാരണമാണ് എന്ന വിരോധത്താലാണ് ഇയാൾ ഇത്തരത്തിൽ ആക്രമിച്ചത്.
പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീഷ്.ടി, എസ്.ഐ മാരായ റെജിലാൽ കെ.ആർ, സുനിൽകുമാർ എം.ജെ, സുഭാഷ്.ഡി, സി.പി.ഓ ഷാജി ചാക്കോ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.