31 January, 2024 09:22:10 PM
ചിങ്ങവനത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ
ചിങ്ങവനം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സമീപവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം, ചിങ്ങവനം പോളച്ചിറ ഭാഗത്ത് പെരുംചേരിയിൽ വീട്ടിൽ ഗോകുൽ. ജി (31) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി 10:00 മണിയോടുകൂടി, ചിങ്ങവനം പോളച്ചിറ സ്വദേശിയായ യുവാവിന്റെ രഹസ്യ ഭാഗത്ത് പിടിച്ച് വലിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
യുവാവിന്റെ ബന്ധുവിന്റെ വീട്ടിനുള്ളിൽ വച്ച് ബന്ധുവിനെ ഗോകുൽ ആക്രമിക്കുന്നത് കണ്ട് ഇത് തടയാൻ യുവാവ് ചെല്ലുകയും, തുടർന്ന് ഇയാൾ യുവാവിനെ നേരെ തിരിഞ്ഞ് ചീത്ത വിളിച്ചുകൊണ്ട് യുവാവിന്റെ രഹസ്യ ഭാഗത്ത് പിടിച്ച് ശക്തിയായി വലിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ യുവാവിന് സാരമായി പരിക്ക് പറ്റി ആശുപത്രിയിൽ ചികിത്സ തേടി.
പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ എബി എം.പി, എസ്.ഐ സജീർ, സി.പി.ഓ മാരായ സഞ്ജിത്ത്, സന്തോഷ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.