04 February, 2024 01:30:10 PM


കോതമംഗലത്ത് വാഹനാപകടം; വിനോദയാത്ര പോയ യുവാക്കൾക്ക് ദാരുണാന്ത്യം



കോതമംഗലം: എറണാകുളത്ത് കോതമംഗലം നെല്ലിക്കുഴിയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ 2 പേർ മരിച്ചു. ഞാറയ്ക്കൽ എടവനക്കാട് അഴിവേലിയ്ക്കത്ത് അമാനുദ്ദീൻ (28) ,ഒപ്പമുണ്ടായിരുന്ന കുഴിപ്പിള്ളി സ്വദേശി മുഹമ്മദ് സാജിദ് (23) എന്നിവരാണ് മരിച്ചത്. സമീപത്തെ കാനയിൽ തെറിച്ച് വീണ് കിടക്കുന്ന നിലയിലായിരുന്നു. ഇവർ വിനോദയാത്രയ്ക്കായി 2 ദിവസം മുമ്പ് വീടുകളിൽ നിന്നും പുറപ്പെട്ടതായിട്ടാണ്  പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K