05 February, 2024 09:19:46 AM


പെരുമ്പാവൂരില്‍ വിദ്യാർഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം



പെരുമ്പാവൂർ: പെരുമ്പാവൂരില്‍ വിദ്യാർഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം. 20 വിദ്യാർഥികള്‍ക്ക് പരിക്കേറ്റു. ലോറിയുടെ ഡ്രൈവർക്കും സഹായിക്കും പരിക്കുണ്ട്. എല്ലാവരെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികള്‍ സഞ്ചരിച്ച ബസാണ് പെരുമ്പാവൂർ സിഗ്നല്‍ ജംഗ്ഷനില്‍ വച്ച്‌ ലോറിയുമായി കൂട്ടിയിടിച്ചത്. അങ്കമാലിയില്‍ നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K