06 December, 2023 03:53:47 PM
അരുവിക്കരയിൽ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
തിരുവനന്തപുരം: അരുവിക്കരയിൽ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. അരുവിക്കര പഴയ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് ഇന്ന് ഉച്ചയ്ക്ക് 1.45 നാണ് അപകടം ഉണ്ടായത്. അരുവിക്കര സ്വദേശികളായ ഷിബിൻ (18), നിധിൻ (21) എന്നിവരാണ് മരിച്ചത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വെള്ളനാട് നിന്നും കിഴക്കേക്കോട്ടയിൽ പോകുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. അരുവിക്കരയിൽ നിന്നും വെള്ളനാട് പോകുകയായിരുന്നു യുവാക്കൾ. മരിച്ച ഷിബിനും നിധിനും അയൽ വാസികളാണ്. സംഭവത്തില്‍ അരുവിക്കര പൊലീസ് കേസെടുത്തു.