09 February, 2024 11:18:31 AM
ഉത്തരാഖണ്ഡിലെ മദ്രസ തകർത്തതിനു പിന്നാലെ കലാപം; മരണം നാല് കടന്നു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്വാനി സംഘർഷത്തിൽ മരണം നാലായെന്ന് റിപ്പോർട്ട് . ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 250 ഓളം പോർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇതിൽ 100 നൂറോളം പേർ പൊലീസുകാരാണ്.
സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി പുഷ്ക്കർ സിങ് ധാമി ഉന്നത തല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്ന് സർക്കാർ അറിയിച്ചു.
സംഘർഷ ബാധിത പ്രദേശത്ത് കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്തെ മദ്രസ പൊളിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് എത്തിച്ചത്. സംഘർഷത്തെ തുടർന്ന് നൈനിറ്റാൾ ജില്ലാഭരണകൂടം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.