12 February, 2024 12:18:59 PM


തൃപ്പൂണിത്തുറയിലെ പടക്ക ശാലയിൽ സ്ഫോടനം; ഒരാൾ മരിച്ചു



കൊച്ചി: തൃപ്പൂണിത്തുറയിലെ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. നാല് പേരുടെ നില ഗുരുതരമാണ്. പൊട്ടിത്തെറിയുടെ പ്രകമ്പനത്തിൽ സമീപത്തെ 45 ഓളം വീടുകൾക്കും കേടുപാടുകളുണ്ടായി. 

പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഭാഗമായി പാലക്കാട്ട് നിന്നും എത്തിച്ച പടക്കങ്ങൾ വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. സ്ഫോടനാവശിഷ്ടങ്ങൾ 400 മീറ്റർ വരെ ദൂരത്തേക്ക് തെറിച്ചുവീണു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K