07 December, 2023 04:16:31 PM


കോഴിക്കോട് കടലിൽ കുളിക്കുന്നതിനിടെ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി



കോഴിക്കോട്: കടലിൽ തിരയിൽപെട്ട് കാണാതായ 14കാരൻ മുങ്ങി മരിച്ചു. 3 പേരെ രക്ഷപെടുത്തി. ചാമുണ്ഡി വളപ്പ് സ്വദേശി സുലൈമാന്‍റെ മകൻ മുഹമ്മദ് സെയ്ദ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറുമണിക്ക് കോതിപ്പാലത്ത് ചാമുണ്ഡി വളപ്പ് ബീച്ചിലാണ് അപകടം നടന്നത്. 

സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. കുട്ടികൾ വെള്ളത്തിൽ മുങ്ങുന്നത് കണ്ട മത്സ്യത്തൊഴിലാളികൾ മൂന്ന് കുട്ടികളെ ഉടൻ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. എന്നാൽ മുഹമ്മദ് സെയ്ദ് കരയിൽ കയറിയില്ലെന്ന കാര്യം സുഹൃത്തുക്കൾ ശ്രദ്ധിച്ചില്ല. ഇന്ന് രാവിലെയാണ് മുഹമ്മദ് സെയ്ദിന്റെ മൃത​ദേഹം കണ്ടെത്തുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K