15 February, 2024 04:32:49 PM


വൈറ്റിലയില്‍ നിയന്ത്രണംവിട്ട ലോറി മേല്‍പ്പാലത്തില്‍ ഇടിച്ചുകയറി അപകടം; ഡ്രൈവര്‍ക്ക് പരിക്ക്



കൊച്ചി: വൈറ്റില മേല്‍പ്പാലത്തില്‍ ഹോളോബ്രിക്‌സ് കയറ്റിവന്ന ലോറി അപകടത്തില്‍പ്പെട്ടു. നിയന്ത്രണംവിട്ട ലോറി മേല്‍പ്പാലത്തിന്‍റെ കൈവരിയിലിടിച്ച് തകരുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്‌. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

ഇടപ്പള്ളി ഭാഗത്തുനിന്ന് വന്ന വാഹനം മേല്‍പ്പാലത്തിന്‍റെ കൈവരിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വാഹനം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതായാണ് അപകടത്തിന് കാരണം. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K