25 February, 2024 10:02:35 AM


കൊല്ലത്ത് നിയന്ത്രണം വിട്ട ലോറി റെയില്‍വെ പാതയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം



കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. നിയന്ത്രണം വിട്ട ലോറി കൊല്ലം-ചെങ്കോട്ട റെയില്‍വേ പാതയിലേക്ക് മറിഞ്ഞാണ് അപകടം. തമിഴ്‌നാട് സ്വദേശിയാണ് മരിച്ചത്.

ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പുനലൂരില്‍ നിന്നുള്ള പൊങ്കാല സ്‌പെഷ്യല്‍ ട്രെയിന്‍ പുറപ്പെടാന്‍ സാധിച്ചിട്ടില്ല. ലോറി പാളത്തില്‍ നിന്ന് നീക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K