29 October, 2024 10:01:00 AM
കാട്ടാക്കടയിൽ ഭർത്താവ് ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ഭാര്യയെയും മകനെയും ഭർത്താവ് ക്രൂരമായി വെട്ടി പരിക്കേൽപ്പിച്ചു. കാട്ടാക്കട സ്വദേശി നിഷാദാണ് ഭാര്യ സ്വപ്നയെയും മകൻ അഭിനവിനെയും വെട്ടി പരിക്കേൽപ്പിച്ചത്. കാട്ടാക്കട കൈതക്കോണം റോഡ് വശത്ത് വെച്ച് രാവിലെ ആറുമണിയോടെയാണ് സംഭവം. വിവരം അറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തി. സംഭവ സ്ഥലത്ത് നിന്നും കത്തി കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റ ഇരുവരേയും മെഡിക്കൽ കോളേജിലേക്ക് മാറ്റും. സംഭവത്തിൽ പൊലീസ് നടപടികൾ സ്വീകരിച്ചുവരികയാണ്.