04 November, 2024 07:26:08 PM
മഴ നനയാതിരിക്കാന്‍ പാറയുടെ അടിയില്‍ കയറി നിന്നു; ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. വേങ്കവിളയിലാണ് സംഭവം. ആറ്റിങ്ങല്‍ സ്വദേശി മിഥുന്‍ (18) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. വേങ്കവിളയിലെ തിരിച്ചിട്ടപ്പാറയില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു മിഥുന്‍.
ഉച്ചയോടെ പ്രദേശത്ത് കനത്ത മഴ പെയ്തു. ഇതേ തുടര്‍ന്ന് മിഥുനും സുഹൃത്തുക്കളില്‍ ഒരാളും അവിടെയുണ്ടായിരുന്ന ക്ഷേത്രത്തിന് സമീപത്തെ പാറയുടെ അടിയില്‍ കയറി നിന്നു. ഇതിനിടെ മിഥുനും സുഹൃത്തിനും മിന്നലേല്‍ക്കുകയായിരുന്നു. മിഥുന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. സുഹൃത്തിന് നിസാര പരിക്കേറ്റു.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷൈന്‍ താഴെയെത്തി നാട്ടുകാരെയും പൊലീസിനേയും വിവരം അറിയിച്ചു. നാട്ടുകാരും പൊലീസും ചേര്‍ന്ന് മിഥുന്റെ മൃതദേഹം ചുമന്ന് താഴെയത്തിക്കുകയായിരുന്നു. പരിക്കേറ്റ സുഹൃത്തിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. മിഥുന്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.