29 October, 2024 09:17:35 AM


പിഞ്ചു കു‍ഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; 25-കാരി അറസ്റ്റിൽ

 

കൊല്ലം: കൊല്ലത്ത് അഞ്ച് ‌വയസുകാരനേയും രണ്ട് മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ. കൊല്ലം തഴവ കടത്തൂർ സ്വദേശി അശ്വതി (25) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. അശ്വതിയുടെ കാമുകനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ മാസം 13-നാണ് യുവതി കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നുകളഞ്ഞത്.

മകളെ കാണാനില്ലെന്ന മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ യുവതിയേയും കാമുകനേയും കണ്ടെത്തി, അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ബാദ്ധ്യസ്ഥയായ യുവതി കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടിയതിന് ജെ.ജെ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K