26 February, 2024 11:47:35 AM


മൂന്നാറിൽ ലോറി തടഞ്ഞ് പടയപ്പ; തോട്ടം തൊഴിലാളികൾ ബഹളം വെച്ചപ്പോൾ പിന്മാറി



ഇടുക്കി: മൂന്നാർ നയമക്കാട് എസ്റ്റേറ്റ് വഴിയിൽ സിമൻറ് കയറ്റി വന്ന ലോറി പടയപ്പ എന്ന് അറിയപ്പെടുന്ന കാട്ടാന തടഞ്ഞു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ഇതേ തുടര്‍ന്ന് ഒരു മണിക്കൂർ നേരം ഈ റോഡിൽ ഗതാഗത തടസ്സം ഉണ്ടായി. തല കൊണ്ട് ലോറിയിൽ ഇടിച്ച കാട്ടാന പിന്നീട് ലോറിക്ക് മുന്നിൽ റോഡിൽ നിലയുറപ്പിക്കുകയായിരുന്നു. തോട്ടം തൊഴിലാളികൾ ബഹളം വച്ചതോടെയാണ് പിന്നീട് പടയപ്പ ജനവാസ മേഖലയിൽ നിന്നും മാറിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K