27 February, 2024 12:36:30 PM


മൂന്നാറിലെ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം; ഭീതിയിൽ നാട്ടുകാർ



മൂന്നാർ: കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ കൊല്ലപ്പെട്ടതിനു പിന്നാലെ മൂന്നാറിലെ ജനവാസ മേഖലയിലേക്കിറങ്ങി കാട്ടാനക്കൂട്ടം. മൂന്നാർ കോളനിയിൽ ഇന്ന് രാവിലെയാണ് അഞ്ച് ആനകൾ ഇറങ്ങിയത്. ഇതേതുടർന്ന് നാട്ടുകാർ ബഹളംവച്ച് ആനകളെ വനമേഖലയിലേക്ക് തുരത്തി. ആന ജനവാസമേഖലയോട് ചേർന്ന് തമ്പടിച്ചിരിക്കുകയാണ്. 

ആയിരത്തോളം കുടുംബങ്ങളാണ് മൂന്നാർ കോളനിയിൽ താമസിക്കുന്നത്. ഈ മേഖലയിൽ ഇന്നലെയും കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു. സ്ഥലത്ത് വനംവകുപ്പിന്റെ വാച്ചർമാരെത്തിയിട്ടുണ്ട്. ഇവർ ആനകളെ ഉൾക്കാട്ടിലേക്ക് തുരത്താൻ ശ്രമിക്കുകയാണ്.

അതേസമയം, കാട്ടാനയുടെ ആക്രണത്തിൽ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട സംഭവത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഈ മേഖലയിൽ എൽഡിഎഫ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. വന്യജീവി ആക്രമണം തടയാൻ വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്നാരോപിച്ചാണ് ജനങ്ങളുടെ പ്രതിഷേധം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K