01 March, 2024 02:48:17 PM


ഹോട്ടലിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; 3 ജീവനക്കാർക്ക് പരിക്ക്



ബെംഗളൂരു: ബെംഗളൂരുവിൽ ഹോട്ടലിലുണ്ടായ പൊട്ടിത്തെറിയിൽ നാലുപേർക്ക് പൊള്ളലേറ്റു. ബെംഗളൂരു ബ്രൂക്ക് ഫീൽഡിൽ ഉള്ള രാമേശ്വരം കഫേയിൽ ആണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തിൽ 3 ജീവനക്കാർ ഉൾപ്പടെ 4 പേർക്ക് പൊള്ളലേറ്റു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊള്ളലേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തിവരികയാണ്. അപകടത്തിൽ ഹോട്ടലിലെ സാധനങ്ങളെല്ലാം കത്തിനശിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K