03 March, 2024 12:18:19 PM


ഹോട്ടല്‍ മുറിയിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി



തിരുവനന്തപുരം : കഴക്കൂട്ടത്തെ ബാർ ഹോട്ടലിലെ മുറിയിൽ യുവാവ് ജീവനൊടുക്കിയ നിലയിൽ. ടെക്നോപാർക്ക് ജീവനക്കാരൻ എന്ന പേരിൽ മുറിയെടുത്ത എറണാകുളം സ്വദേശി ആൽവിൻ ആന്റണി (29) ആണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു. മരണകാരണം വ്യക്തമല്ല. കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. ഫോറൻസിക് സംഘം എത്തിയ ശേഷം ഇൻക്വിസ്റ്റ് നടപടികൾ ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K