09 December, 2023 03:15:06 PM


ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടിയ മെഡിക്കൽ വിദ്യാർഥിനി മരിച്ചു



തിരുവനന്തപുരം: വെഞ്ഞാറമൂട് മെഡിക്കൽ കോളേജിലെ വനിതാ ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്നും താഴേയ്ക്ക് ചാടി ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി മരിച്ചു. വെഞ്ഞാറമൂട് മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എം ബി ബി എസ്സ് വിദ്യാർഥിനി എറണാകുളം സ്വദേശിനി അതിഥിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് അതിഥി മരണത്തിന് കീഴടങ്ങിയത്. 

ഡിസംമ്പർ 2ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ടെറസിൽ നിന്ന് വീണ് പരിക്കേറ്റ നിലയിൽ അതിഥിയെ കണ്ടെത്തിയത്. തുടർന്ന് അതിഥിയെ വെഞ്ഞാറമൂട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലിരിക്കെയാണ് അതിഥിയുടെ മരണം സംഭവിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K