06 March, 2024 09:51:47 AM


പാര്‍പ്പിട സമുച്ചയത്തിന് തീപിടിച്ചു; ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു



ലഖ്നൗ: ഉത്തര്‍പ്രദേശില്‍ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. ലഖ്നൗവിനടുത്തുള്ള കകോരിയിലെ പാര്‍പ്പിട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. മരിച്ചവരില്‍ മൂന്ന് കുട്ടികളുമുണ്ട്. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മുഷീര്‍ അലി(50), അദ്ദേഹത്തിന്‍റെ ഭാര്യ ഹസ്ന ബാനു(45), ബന്ധുക്കളായ റയിയ(5), ഹിബ(2), ഹുമ(3) എന്നിവരാണ് മരിച്ചത്. മുഷീര്‍ അലിയുടെ രണ്ട് പെണ്‍മക്കള്‍ ഉള്‍പ്പടെ നാല് പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പടക്ക കച്ചവടക്കാരനായ മുഷീര്‍ അലി വീട്ടില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരിക്കാമെന്നും ഇതായിരിക്കാം പെട്ടെന്ന് തീ പടരാന്‍ കാരണമായതെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ.

ഇന്നലെ രാത്രിയായിരുന്നു സംഭവം. കെട്ടിടത്തിന് തീപിടിച്ചതിന് പിന്നാലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. തീ കെട്ടിടമാകെ വ്യാപിച്ചതോടെ വീട്ടിലുള്ളവര്‍ക്ക് ആര്‍ക്കും പുറത്തിറങ്ങാനായില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K