08 March, 2024 10:48:33 AM


ശക്തമായ തിരതള്ളല്‍; തിരുവനന്തപുരം വലിയതുറ കടൽപ്പാലം രണ്ടായി തകർന്നു



തിരുവനന്തപുരം: പതിറ്റാണ്ടുകൾ പഴക്കമുള്ള തിരുവനന്തപുരം വലിയതുറ കടൽപ്പാലം തകർന്നു. ശക്തമായ തിരതള്ളലിനെ തുടർന്ന് പാലം രണ്ടായി വേർപെട്ടു. ഒരു ഭാഗം പൂർണമായും ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. 2017ലെ ഓഖി ചുഴലിക്കാറ്റിലും 2021ലെ ടൗക്തേ ചുഴലിക്കാറ്റിലും പാലത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. 1959ല്‍ പുനര്‍നിര്‍മ്മിച്ച 'രാജ തുറെ കടല്‍പ്പാലം' എന്ന വലിയതുറ കടല്‍പ്പാലം ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തകര്‍ന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K