08 March, 2024 03:43:06 PM


ശിവരാത്രി ആഘോഷത്തിനിടെ 15 കുട്ടികള്‍ക്ക് വൈദ്യുതാഘാതമേറ്റു; മൂന്നുപേരുടെ നില ഗുരുതരം



ജയ്പുര്‍: രാജസ്ഥാനിലെ കോട്ടയില്‍ ശിവരാത്രി ഘോഷയാത്രയില്‍ പങ്കെടുക്കവേ 15-ല്‍ അധികം കുട്ടികള്‍ക്ക് വൈദ്യുതാഘാതമേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റ കുട്ടികളെ എം.ബി.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ ജയ്പുരിലെ ആശുപത്രിയിലേക്ക് മാറ്റിയേക്കും. 

കുന്‍ഹാദി തെര്‍മല്‍ ഇന്റര്‍സെക്ഷന് സമീപമായിരുന്നു അപകടം. കോട്ടയില്‍നിന്നുള്ള എം.പിയും ലോക്‌സഭാ സ്പീക്കറുമായ ഓം ബിര്‍ളയും സംസ്ഥാന ഊര്‍ജവകുപ്പുമന്ത്രി ഹീരാലാല്‍ നാഗറും ആശുപത്രിയിലെത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K