09 March, 2024 04:03:52 PM


കന്യാകുമാരിയിൽ ആദിവാസി യുവാവിനെ കാട്ടാനക്കൂട്ടം ചവിട്ടിക്കൊന്നു



കന്യാകുമാരി: കന്യാകുമാരിയിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. കന്യാകുമാരി ആറുകാണിക്ക് സമീപം കീഴ്മലയിലാണ് സംഭവം. കീഴ്മല സ്വദേശി മധുവാണ്(37) മരിച്ചത്. വെള്ളമെടുക്കാൻ തോട്ടിൽ പോയപ്പോൾ കാട്ടാനക്കൂട്ടത്തിന് മുന്നിൽ പെടുകയായിരുന്നു. 9 കാട്ടാനകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. മധുവിനെ കാട്ടാനക്കൂട്ടം ചവിട്ടി മെതിക്കുകയായിരുന്നു. വനപാലകർ സ്ഥലത്തെത്തിയാണ് കാട്ടാനക്കൂട്ടത്തെ നീക്കിയ ശേഷം മൃതദേഹം മാറ്റിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K