12 March, 2024 12:51:40 PM


ബസിൽനിന്ന് റോഡിലേക്ക് തെറിച്ചു വീണ്; ലോറി കയറിയിറങ്ങി 4 വിദ്യാർഥികൾ മരിച്ചു



ചെങ്കൽപേട്ട്: തമിഴ്നാട് ചെങ്കൽപേട്ടിൽ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി നാല് വിദ്യാർഥികൾ മരിച്ചു. ബസിൽനിന്നു റോഡിലേക്ക് വീണ വിദ്യാർഥികളുടെ ശരീരത്തിലൂടെ ലോറിയ കയറിയിറങ്ങുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. 

വിദ്യാർഥികൾ ബസിന്‍റെ ഫുട്ബോഡിൽ നിന്നു യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. ഒരു ലോറിയെ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ ചെറുതായി തട്ടുകയും വെട്ടിച്ചുമാറ്റിയപ്പോൾ ഫുട്ബോഡിൽ നിന്നവർ പുറത്തേയ്ക്കു തെറിച്ചു വീഴുകയായിരുന്നെന്നാണ് വിവരം. ഇവരുടെ ശരീരത്തിലൂടെ ലോറി കയറിഇറങ്ങുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K