11 December, 2023 10:02:32 AM


നിയന്ത്രണം വിട്ട കാര്‍ ബേക്കറിയിലേക്ക് ഇടിച്ചു കയറി; കടയുടമ മരിച്ചു



തിരുവനന്തപുരം : നിയന്ത്രണം വിട്ട കാര്‍ ബേക്കറിയിലേക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു. വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക ജംഗ്ഷന് സമീപം ഇന്ന് പുലര്‍ച്ചെ 4.45 നായിരുന്നു അപകടം. കാരേറ്റ് ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വന്ന ആന്ധ്രാ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നെസ്റ്റ് ബേക്കറിയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. കടയുടമസ്ഥനായ ആലിയാട് സ്വദേശി രമേശന്‍ (47) ആണ് മരിച്ചത്. കാര്‍ യാത്രക്കാരായ ആന്ധ്രാ സ്വദേശികളുടെ പരുക്ക് ഗുരുതരമല്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K