11 December, 2023 09:08:11 PM


കടലുണ്ടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു



മലപ്പുറം: മൈലപ്പുറത്ത് കടലുണ്ടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാല് വിദ്യാർഥി കൾ ഒഴുക്കിൽപെട്ടു.  മൂന്ന് പേരെ രക്ഷിക്കാൻ ആയെങ്കിലും ഒരാൾ മുങ്ങി മരിച്ചു. മലപ്പുറം കോലാർ റോഡിൽ ചെറുതൊടി അബ്ദുല്ലകുട്ടിയുടെ മകൻ ആരിഫുദ്ധീൻ (17) ആണ് മരിച്ചത്.

ഇന്ന് രാവിലെ 10 മണിയോടെ ആണ് വിദ്യാർഥികൾ ഒഴുക്കിൽ പെട്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മലപ്പുറം അഗ്നിരക്ഷാ സേന ഉടനെ സംഭവ സ്ഥലത്തു എത്തി തെരച്ചിൽ ആരംഭിച്ചു. പുഴയിൽ നല്ല അടിയൊഴുക്കും പാറക്കെട്ടുകളും നിറഞ്ഞതായിരുന്നു.

മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിൽ മലപ്പുറം അഗ്‌നി രക്ഷാ സേനയുടെ മുങ്ങൽ വിദഗ്ധന്മാരായ ടി.ജാബിർ, കെ.സി മുഹമ്മദ്‌ ഫാരിസ് തുടങ്ങിയവർ ചേർന്നു ആറു മീറ്റർ താഴ്ചയിൽ നിന്നും ആരിഫുദീനെ കണ്ടെത്തി കരയിൽ എത്തിച്ചു.ചേർന്നു 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K