18 March, 2024 10:20:46 AM


ബീഹാറില്‍ കാറും ട്രാക്ടറും കൂട്ടിയിടിച്ച് മൂന്ന് കുട്ടികളുൾപ്പെടെ 7 പേർ മരിച്ചു



പാറ്റ്ന: ബീഹാറിലെ ഖഗരിയയിൽ കാറും ട്രാക്ടറും കൂട്ടിയിടിച്ച് മൂന്ന് കുട്ടികളുൾപ്പെടെ ഏഴുപേർ മരിച്ചു. നാലുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ദേശീയപാതയിൽ ഇന്ന് പുലർച്ചയാണ് അപകടമുണ്ടായത്. വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 

കല്യാണ ആഘോഷത്തിനായി പോകുകയായിരുന്ന കാർ യാത്രക്കാരിലേക്ക് ട്രാക്റ്റർ ഇടിക്കുകയായിരുന്നു. രണ്ടുവാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽ നിന്നും തെന്നി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K