12 December, 2023 11:25:34 AM


ഗവര്‍ണറുടെ വാഹനത്തിന് നേരെ കരിങ്കൊടി : പ്രതിഷേധത്തെ പിന്തുണച്ച്‌ മന്ത്രി മുഹമ്മദ് റിയാസ്



തിരുവനന്തപുരം: ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ എസ്‌എഫ്‌ഐ  കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചതിനെ പിന്തുണച്ച്‌ മന്ത്രി പി എ മുഹമ്മദ് റിയാസ്. എസ്‌എഫ്‌ഐ നടത്തിയ പ്രതിഷേധം കാമ്പസിലെ കാവിവല്‍ക്കരണത്തെ ചെറുക്കുകയാണെന്ന് മന്ത്രി റിയാസ് പറഞ്ഞു. എസ്.എഫ്.ഐക്ക് ഷേക്ക് ഹാൻഡ് കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും പ്രതികരിച്ചു. 

അതേസമയം ഇന്നലെ പ്രതിഷേധങ്ങള്‍ക്കിടയില്‍ ഗവര്‍ണ്ണര്‍ വാഹനം നിര്‍ത്തി കാറില്‍ നിന്ന് പുറത്തേക്കിറങ്ങി പ്രതിഷേധക്കാരുടെ അടുത്തേക്ക് നീങ്ങി. ക്ഷുഭിതനായി ഗവര്‍ണ്ണര്‍ പ്രതിഷേധക്കാര്‍ക്കും പൊലീസിനും മുഖ്യമന്ത്രിക്കുമെതിരെ പ്രതികരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K