20 March, 2024 10:50:14 AM


രണ്ട് കുട്ടികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു, പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു



ബറേലി: ഉത്തർ പ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം. വീട്ടിൽ അതിക്രമിച്ചു കയറി സഹോദരങ്ങളായ രണ്ട് കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി. ബറേലി ജില്ലയിലെ ബുദൗനിലാണ് സംഭവം. കുട്ടികളുടെ കൊലപാതകത്തെ തുട‍ർന്ന് വൻ പ്രതിഷേധം ഉയ‍ർന്നതിനു പിന്നാലെയാണ് ഏറ്റുമുട്ടൽ കൊലപാതകം ഉണ്ടായത്.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. ബുദൗൻ സിറ്റിയിലെ ബാബാ കോളനിയിൽ സലൂൺ ഷോപ്പ് നടത്തുന്ന മുഹമ്മദ് സാജിദി (22) നെയാണ് പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയത്. അയൽവാസിയും കോൺട്രാക്ടറുമായ വിനോദ് താക്കൂറിൻ്റെ രണ്ട് മക്കളെയാണ് സാജിദ് കുത്തിക്കൊലപ്പെടുത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K