12 December, 2023 12:33:45 PM


ശബരിമലയിലെ തിരക്ക്: ദേവസ്വം ബോർഡ് ആസ്ഥാനത്ത് യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം



തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കുന്നതിലും ഭക്തര്‍ക്ക് സൗകര്യമൊരുക്കുന്നതിലും  തിരക്ക് നിയന്ത്രിക്കുന്നതിലും സർക്കാർ പരാജയപെട്ടു എന്ന് ആരോപിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ആസ്ഥാനത്തേക്കാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. ബോർഡിന്‍റെ ഓഫീസിലേക്ക് ഇരച്ചു കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ശബരിമലയിലെത്തുന്ന ഭക്തര്‍ മണിക്കൂറുകള്‍ ക്യൂ നിന്നശേഷം പലരും മടങ്ങി പോകേണ്ട അവസ്ഥയാണെന്നും ദിവസങ്ങളോളം ഭക്ഷണം പോലും കഴിക്കാതെയാണ് ആളുകൾ ക്യൂവിൽ നിൽക്കുന്നതെന്നും ഈ ദുരവസ്ഥ പരിഹരിക്കാൻ സർക്കാരിന്‍റെ ഭാഗത്ത് നിന്നും, ദേവസ്വം ബോർഡിന്‍റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K