22 March, 2024 10:37:30 AM


കെജ്രിവാളിന്‍റെ രാജി ആവശ്യം കടുപ്പിച്ച് ബിജെപി; രാജിവെക്കില്ല, ജയിലില്‍ കിടന്ന് ഭരണം നടത്തും- എഎപി



ന്യൂഡല്‍ഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന്റെ രാജി ആവശ്യം കടുപ്പിക്കുകയാണ് ബിജെപി.  കെജരിവാള്‍ രാജിവെച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണമെന്ന ആവശ്യം കടുപ്പിക്കാനാണ് ബിജെപി നീക്കം. കെജരിവാളിനോട് രാജിവെക്കാന്‍ ആവശ്യപ്പെടണമെന്ന് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ബിജെപി ഇതിനോടകം ആവശ്യപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന ഭരണ സംവിധാനം തകര്‍ന്നുവെന്നാണ് ബിജെപി ഉന്നയിക്കുന്നത്. 


എന്നാല്‍ കെജരിവാള്‍ ജയിലില്‍ കിടന്ന് ഭരിക്കുമെന്നാണ് എഎപി നേതാക്കള്‍ ആവര്‍ത്തിക്കുന്നത്. കെജരിവാളിന് സുപ്രീം കോടതി ജാമ്യം നിഷേധിച്ചാല്‍  പകരം സംവിധാനം എ.എ.പി ഏര്‍പ്പെടുത്തിയില്ലങ്കില്‍ രാഷ്ട്രപതി ഭരണത്തിനുള്ള എല്ലാ സാധ്യതയും നിലവിലുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K