13 December, 2023 12:17:30 PM


കടുവയെ കൊല്ലാനുള്ള ഉത്തരവിനെതിരെ സമർപ്പിച്ച ഹര്‍ജി തള്ളി; ഹര്‍ജിക്കാര്‍ക്ക് 25,000 രൂപ പിഴ



കൊച്ചി: വയനാട് സുൽത്താന്‍ ബത്തേരിയിൽ ക്ഷീരകർഷകന്‍ പ്രജീഷിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവെച്ചുകൊല്ലാനുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡിന്‍റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.

പബ്ലിസിറ്റിക്ക് വേണ്ടിയാണ് പൊതുതാല്‍പര്യ ഹര്‍ജി എന്നു നിരീക്ഷിച്ച കോടതി ഹര്‍ജിക്കാര്‍ക്ക് 25,000 രൂപ പിഴയും വിധിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ പിഴ നിയമ സേവന അതോറിറ്റിയില്‍ അടയ്ക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവില്‍ പറയുന്നു.

നടപടി ക്രമങ്ങൾ പാലിക്കാതെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡിന്‍റെ ഉത്തരവ് എന്നായിരുന്നു ഹർജിയിൽ ആരോപിച്ചിരുന്നത്. എന്നാൽ ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉത്തരവും ശരിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മനുഷ്യനെ കൊന്നത് നിസാരമായ പ്രശ്‌നമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K