30 March, 2024 02:39:18 PM


കോവിഡ് കാലത്ത് ജോലി പോയി; എൻജിനീയറിങ് ബിരുദധാരി മുഴുവൻ സമയം മോഷ്ടാവായി



ബംഗളൂരു: ഐടി ജോലി ഉപേക്ഷിച്ച് മുഴുവൻ സമയം മോഷണവുമായി നടന്ന യുവതി അറസ്റ്റിൽ. നോയ്ഡ സ്വദേശിയായ ജാസി അഗർവാൾ(26) ആണ് ബംഗളൂരു എച്ച്എഎൽ പൊലീസിന്റെ പിടിയിലായത്. ബം​ഗളൂരുവിലെ പിജി ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചാണ് ജാസി മോഷണങ്ങൾ നടത്തിവന്നത്.

മുറിയിലെ കുട്ടികൾ പുറത്തു പോകുമ്പോൾ ലാപ്ടോപ്പുകളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും കൈക്കലാക്കി നാട്ടിലെ കരിഞ്ചന്തയിൽ വിൽക്കുകയാണ് പതിവ്. ഏതാനും മാസങ്ങൾക്കിടെ നഗരത്തിലെ വിവിധ പി.ജി ഹോസ്റ്റലുകളിൽ നിന്നും സോഫ്റ്റ്‌വെയർ കമ്പനികളിൽ നിന്നുമായി 10 ലക്ഷത്തോളം വിലമതിക്കുന്ന 24 ലാപ്‌ടോപ്പുകളാണ് ഇവർ മോഷ്ടിച്ചത്. പി.ജി ഹോസ്റ്റൽ അന്തേവാസികളുടെ പരാതിയിൽ മാർച്ച് 26നാണു യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

എൻജിനീയറിങ് ബിരുദധാരിയായ ജാസി ബംഗളൂരുവിൽ ഒരു സ്വകാര്യ ബാങ്കിൽ ജീവനക്കാരിയായിരുന്നു. നഗരത്തിലെ ഒരു പിജി ഹോസ്റ്റലിലായിരുന്നു ഈ സമയത്ത് താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് മോഷണം നടത്തി തുടങ്ങുന്നത്. മോഷണം നടത്തിയ മുതൽ നാട്ടിൽ എത്തിയാണ് ഇവർ വിൽപന നടത്തിയിരുന്നത്. തുടർന്ന് ബംഗളൂരുവിൽ തിരിച്ചെത്തിയാൽ മറ്റൊരു പിജി ഹോസ്റ്റലിലേക്കു മാറും. ഇവിടെ നിന്നും മോഷണം നടത്തിയ ശേഷം മറ്റൊരു സ്ഥലത്തേക്കു മാറും. ഇതായിരുന്നു യുവതിയുടെ മോഷണരീതി. 12 മാസങ്ങൾക്ക് മുൻപാണ് ജോലി ഉപേക്ഷിച്ചു പ്രതി മുഴുസമയ മോഷണത്തിലേക്കു തിരിഞ്ഞതെന്ന് പൊലീസ് പറയുന്നു. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട ശേഷമാണ് മോഷണം ആരംഭിച്ചതെന്നും റിപ്പോർട്ടുണ്ട്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K