13 December, 2023 02:31:21 PM


അലങ്കാര മത്സ്യം വളര്‍ത്താൻ സ്ഥാപിച്ച ടാങ്കില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം



താനൂര്‍: അലങ്കാര മത്സ്യം വളര്‍ത്താൻ സ്ഥാപിച്ച ഫൈബര്‍ ടാങ്കില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. താനൂര്‍ കണ്ണന്തളി പനങ്ങാട്ടൂര്‍ ചെറിയോരി വീട്ടില്‍ ഫൈസലിന്‍റെ മകൻ മുഹമ്മദ് ഫഹ്‌മിൻ ആണ് മരിച്ചത്. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഫൈബര്‍ ടാങ്കില്‍ കണ്ടെത്തിയത്.

ഉടൻ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ കാണാതെ റോഡിലും മറ്റും ഏറെ നേരം വീട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു. മൃതദേഹം തിരൂര്‍ ജില്ലാ ഹോസ്പിറ്റലില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് പനങ്ങാട്ടൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K