15 December, 2023 08:35:55 AM


കടലിൽ മത്സ്യബന്ധത്തിനു പോയ മാരാരിക്കുളം സ്വദേശി യുവാവിനെ കാണാതായി



കലവൂർ : എറണാകുളത്തുനിന്നു ബോട്ടിൽ മത്സ്യബന്ധത്തിനുപോയ സംഘത്തിലെ യുവാവിനെ കടലിൽ കാണാതായി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23-ാം വാർഡ് പൊള്ളേത്തൈ ശോണിമ വായനശാലയ്ക്കുസമീപം കൂട്ടുങ്കൽ കെ.പി. തോമസിന്റെ മകൻ (32) ബിനു കെ. തോമസിനെയാണു കാണാതായത്. ഇന്ന് പുലർച്ചെമുതൽ ബോട്ടിൽനിന്നു കാണാതാകുകയായിരുന്നു. കൊച്ചി സ്വദേശി റോയിയുടെ ഉടമസ്ഥതയിലുള്ള ഗലീലിയോ ബോട്ടിലെ തൊഴിലാളിയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K