15 December, 2023 12:49:26 PM


ഷബ്നയുടെ ആത്മഹത്യ; പ്രായം പരി​ഗണിച്ച് ഭർതൃ പിതാവിന് ജാമ്യം



കോഴിക്കോട്: ഓർക്കാട്ടേരിയിലെ ഷബ്നയുടെ ആത്മഹത്യയിൽ ഭർത്താവ് ഹബീബിന്റെയും സഹോദരിയുടേയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. റിമാന്റിലുള്ള ഭർതൃ മാതാവ് നബീസയുടേയും അമ്മാവൻ ഹനീഫയുടെയും ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ കോടതി തള്ളി. അതേ സമയം, ഭർതൃപിതാവിന് പ്രായം പരിഗണിച്ച് കോടതി മുൻകൂർ ജാമ്യം നൽകി. ഭർത്താവിന്റെ അമ്മാവൻ മർദ്ദിച്ചതിന് പിന്നാലെയായിരുന്നു ഷബ്ന ആത്മഹത്യ ചെയ്തത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K